Skip to main content

സുരക്ഷിത ബാല്യങ്ങള്‍ സുന്ദരമാകട്ടെ: പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി സുരക്ഷിത ബാല്യങ്ങള്‍ സുന്ദരമാകട്ടെ പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കമായി. ബാലവേല, ഭിക്ഷാടനം എന്നിവയില്‍ ഏര്‍പ്പെടുന്ന കുട്ടികളെ കണ്ടെത്തിയാല്‍ അവരെ ഒരു ഫോണ്‍ കോളിലൂടെ സുരക്ഷിതരാക്കാന്‍ പരിപാടിയിലൂടെ സാധിക്കും. ഇത്തരത്തില്‍ കുട്ടികളെ കണ്ടെത്തുന്നവര്‍ 1098, 04936 246098 എന്നീ നമ്പറുകളില്‍ വിളിക്കുകയോ, 8281899479 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുകയോ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ - ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാല വികാസ് ഭവന്‍ - മീനങ്ങാടി എന്ന വിലാസത്തില്‍ അറിയിക്കുകയോ ചെയ്യേണ്ടതാണ്. ബാലവേല, ബാലഭിക്ഷാടനം, കുട്ടിക്കടത്ത്, തെരുവ് ബാല്യമുക്ത കേരളം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശരണ ബാല്യം പദ്ധതി ആരംഭിച്ചത്.

date