Skip to main content

അവശ്യ സേവന വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം

കാവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍, അവശ്യ സേവനം നല്‍കുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഏറ്റവും കുറവ് എണ്ണം ജീവനക്കാരെ (പരമാവധി 25 ശതമാനം) വെച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.  ബാങ്കിങ് സ്ഥാപനങ്ങളിലേയും മറ്റ് അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ വകുപ്പിലെ ജീവനക്കാരും ജോലിക്ക് വരുമ്പോള്‍ സ്ഥാപന മേധാവി നല്‍കുന്ന ഐ.ഡി കാര്‍ഡ് കൈവശം വയ്ക്കുന്നതോടൊപ്പം ജില്ലാ ഓഫീസര്‍ /ഓഫീസ് മേധാവി നല്‍കുന്ന ഡ്യുട്ടി ഓര്‍ഡറിന്റെ  സോഫ്റ്റ് കോപ്പി / ഹാര്‍ഡ് കോപ്പി കൈവശം കരുതണം. അവശ്യ സര്‍വീസില്‍ ഉള്‍പ്പടാത്തവര്‍ അനുദിച്ചിട്ടുള്ള കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. എഡിഎം എം സി റജിലിന്റെ അധ്യക്ഷയതില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് അവശ്യ സേവന വിഭഗം മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
 

date