Skip to main content

മുതിര്‍ന്ന  പൗരന്മാര്‍ക്കായി കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ സഹായ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

  കോവിഡ് വാക്സിനേഷന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് മുതിര്‍ന്ന പൗരന്മാരെ സഹായിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായ കേന്ദ്രം മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ പ്രവര്‍ത്തിച്ച്  വരുന്നു. വയോക്ഷേമ കോള്‍സെന്ററിന്റെ ഭാഗമായാണ് സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്

സാമൂഹ്യ  നീതി  വകുപ്പ് അങ്കണ്‍ വാടി കള്‍  വഴി ശേഖരിച്ച  മുതിര്‍ന്ന പൗരന്മാരുടെ  ഫോണ്‍  നമ്പറില്‍  ബന്ധപ്പെട്ടാണ് രജിസ്ട്രേഷന് സഹായം  ആവശ്യമുള്ളവരെ കണ്ടെത്തുന്നത്. ഇപ്രകാരം  കണ്ടെത്തുന്നവരില്‍  നിന്നും ആധാര്‍ നമ്പര്‍ ശേഖരിച്ച് കോവിഡ് സൈറ്റില്‍ രേഖപ്പെടുത്തി അവരുടെ ഫോണിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് ഹെല്‍പ്പ് ഡെസ്‌ക് മുഖേന രജിസ്റ്റര്‍ ചെയ്യുകയുമാണ് ചെയ്യുന്നത്. 0483-2904050 എന്ന ഹെല്‍പ് ഡസ്‌ക് നമ്പറില്‍  വിളിച്ചും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. എല്ലാ ദിവസവും  രാവിലെ 10  മുതല്‍  5 വരെ  ഈ  സേവനം  ലഭ്യമാകും. ഈ പദ്ധതിക്കതിരെ സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദ സന്ദേശം തെറ്റാണെന്നും ഇതു പ്രചരിപ്പിക്കരുതെന്നും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.

date