Skip to main content

സ്കൂൾ തുറക്കൽ: കൊടുവള്ളിയിൽ അടിയന്തര യോഗം ചേർന്നു

 

 

 

നവംബറിൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് കൊടുവള്ളി നഗരസഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും പോലീസ്, എക്സൈസ്, ആരോഗ്യം, നഗരസഭ അധികൃതരുടെയും സംയുക്ത യോഗം നഗരസഭ കോൺഫറൻസ് ഹാളിൽ  ചേർന്നു.
സ്കൂൾ ശുചീകരണം, അണു നശീകരണം, കിണറുകൾ വൃത്തിയാക്കൽ,  അറ്റകുറ്റപണികൾ പൂർത്തീകരിക്കൽ, സ്കൂളുകൾക്ക് മുമ്പിൽ ശക്തമായ പോലീസ് നീരിക്ഷണം ഏർപ്പെടുത്തൽ, ഡിവിഷൻ കൗൺസിലർമാരുടെയും പി.ടി.എ കമ്മറ്റിയുടെയും നേതൃത്വത്തിൽ  സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ചേർക്കൽ  തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

 നഗരസഭ ചെയർമാൻ വെളളറ അബ്ദു അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം.സുഷിനി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി.സിയ്യാലിഹാജി, ടി.മൊയ്തീൻകോയ, റംസിയ മോൾ, കൗൺസിലർമാരായ ഷരീഫാ കണ്ണാടിപ്പൊയിൽ, കെ.ബാബു, കെ.ശിവദാസൻ, ഡിഇഒ.ജ്യോതി ഭായി, എഇഒ മുരളീധരൻ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ അബ്ദുൽ മജീദ്, കൊടുവള്ളി എസ്ഐ.അബ്ദുറസ്സാഖ്, നഗരസഭ സെക്രട്ടറി എ. പ്രവീൺ, ഹൈൽത്ത് ഇൻസ്പെക്ടർ എൻ.ശശി ഹെഡ്മാസ്റ്റർമാർ, എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു.

date