Skip to main content
തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം നിർവഹിച്ച് എം.രാജഗോപാലൻ എം.എൽ.എ സംസാരിക്കുന്നു

തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

സംസ്ഥാന സർക്കാരിൻറെ ആർദ്രം പദ്ധതിയുടെ ഭാഗമായി, കാസർകോട് വികസന പാക്കേജിൽ അനുവദിച്ച ഒരു കോടി രൂപയും നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപയും ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെശിലാസ്ഥാപനം എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു.
തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ള നൂറ് കണക്കിന് ആളുകളാണ് ദിനേന തൈക്കടപ്പുറം ഗവ. ആശുപത്രിയെ ആശ്രയിക്കുന്നത്. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ഇപ്പോൾ അനുഭവപ്പെടുന്ന അസൗകര്യങ്ങൾ പരിഹരിക്കപ്പെടുകയും കൂടുതൽ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാവുകയും ചെയ്യും.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു.  വൈസ്‌ചെയർമാൻ പി.പി. മുഹമ്മദ്‌റാഫി, മരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ, വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ഗൗരി, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ പി.സുഭാഷ്, കൗൺസിലർമാരായ അൻവർ സാദിഖ്, വിനയരാജ് എം.കെ, എം.ഭരതൻ, കെ.വി. ശശികുമാർ, പി.കെ. ലത എന്നിവരും വി.വി. രാഘവൻ, തയ്യിൽ സുധാകരൻ എന്നിവരും സംസാരിച്ചു. ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ടി.പി. ലത സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.ശാരദ.എസ് നന്ദിയും പറഞ്ഞു.

 

date