Skip to main content

സംസ്ഥാന ബാലാവകാശ കമ്മീഷൻ: ജില്ലാതല കർത്തവ്യ വാഹകരുടെ യോഗം ഇന്ന്

 

 

 

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ വിദ്യാഭ്യാസ അവകാശനിയമം 2009 ജില്ലാതല കർത്തവ്യ വാഹകരുടെ യോഗം ഇന്ന് രാവിലെ 10 മണിക്ക് (ഒക്ടോബർ 21) കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നടക്കും. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ ഡോ എൻ തേജ് ലോഹിത് റെഢി അധ്യക്ഷത വഹിക്കും. 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാലയ അന്തരീക്ഷത്തിൽ നടന്നിരുന്ന അദ്ധ്യയനം ഡിജിറ്റൽ മേഖലയിലേക്ക് മാറ്റപ്പെട്ട സാഹചര്യം കുട്ടികളിൽ ഉണ്ടാക്കിയ ശാരീരിക - മാനസിക - സാമൂഹിക പ്രശ്നങ്ങൾ, പരിഹാര മാർഗ്ഗങ്ങൾ എന്നിവ ചർച്ച ചെയ്യുകയാണ് യോഗത്തിന്റെ  ലക്ഷ്യം. 20 മാസത്തെ സ്കൂൾ ജീവിതം നഷ്ടപ്പെട്ട കുട്ടികളാണ് 2021 നവംബർ 1ന് സ്കൂളിലെത്തുന്നത്. സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾ നേരിടാനിടയുള്ള മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ എങ്ങനെ അക്കാദമിക പരിസരവുമായി ബന്ധപ്പെടുത്തി ശിശു സൗഹൃദപരമായി ആസൂത്രണം ചെയ്യാം എന്നതും യോഗം ചർച്ച ചെയ്യും.

ബാലാവകാശ കമ്മീഷൻ അംഗം അഡ്വ നസീർ ചാലിയം വിഷയാവതരണം നടത്തും. കമ്മീഷൻ രജിസ്ട്രാർ പി വി ഗീത ക്രോഡീകരണം നടത്തും.
കമ്മീഷൻ അംഗം അഡ്വ ബബിത ബൽരാജ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ പാർവ്വതി ഭായ്, ജില്ലയിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. രാവിലെ 9 45 രജിസ്ട്രേഷൻ ആരംഭിക്കും.

date