Skip to main content

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം     

 

 

 

ശാസ്ത്ര സാങ്കേതിക മേഖലയുടെ അന്‍പതാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ് തുടക്കമാകുന്നത്. ഇതിന്റെ ഭാഗമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്കായി മെയ് 23 മുതല്‍ 27 വരെ തുറന്നു കൊടുക്കും. ഇവിടുത്തെ വിവിധ സസ്യ സംരക്ഷണ കേന്ദ്രങ്ങളും പ്രവര്‍ത്തനങ്ങളും വിശദമായി കാണുന്നതിനും പരിചയപ്പെടുന്നതിനും അവസരമുണ്ടാകും. 

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പൊതുജനങ്ങള്‍ക്കും ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിനും ശാസ്ത്രജ്ഞന്‍മാരുമായി ആശയസംവാദം നടത്തുന്നതിനും അവസരം ലഭിക്കും. ഓരോ ദിവസവും തിരഞ്ഞെടുത്ത ശാസ്ത്ര വിഷയത്തില്‍ രാവിലെ 10 മണി മുതല്‍ 11 മണിവരെ  പ്രഭാഷണവും ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ ഗാര്‍ഡനില്‍നിന്നും അലങ്കാര/ ഔഷധച്ചെടികള്‍ 10 ശതമാനം വിലക്കുറവില്‍ ലഭ്യമാണ്. രാവിലെ 10 മണി മുതല്‍ വൈകീട്ട് 3.30 വരെ ഗാര്‍ഡനിലേക്കുള്ള  പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡയറക്ടര്‍ ഡോ. എസ്. പ്രദീപ് കുമാര്‍ അറിയിച്ചു.

date