Skip to main content

സ്വയംതൊഴിൽ ശിൽപശാല

 

കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതർക്കായി പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പയും 25 ശതമാനം വരെ ഗവൺമെന്റ് സബ്‌സിഡിയും ലഭിക്കുന്ന വിവിധ സ്വയംതൊഴിൽ പദ്ധതി സംബന്ധിച്ച ശിൽപശാല ഡിസംബർ 13 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. ഗവൺമെന്റ് സബ്‌സിഡിയോടു കൂടിയ ബാങ്ക് ലോൺ ഉപയോഗപ്പെടുത്തി സംരംഭം ആഗ്രഹിക്കുന്നവർ ക്ലാസിൽ പങ്കെടുക്കുന്നതിനായി 0481 2560413 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.
 

date