Skip to main content

വ്യവസായ ജാലകം സർവേയ്ക്ക് ഇന്ന് തുടക്കം

 

കോട്ടയം: ഉത്പാദന സേവന മേഖലയിലുള്ള സംരംഭങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ ബേസിൽ ഉൾപ്പെടുത്തുന്നതിനുള്ള വ്യവസായ ജാലകം സർവേയ്ക്ക് ഇന്ന് (ഡിസംബർ ഒന്ന്) തുടക്കമാകും.   നിലവിലുള്ള വിവരങ്ങളും അപ്ഡേറ്റ് ചെയ്യും. ജില്ലയിൽ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ കൃത്യമായ സ്ഥലം, തൊഴിലാളികളുടെ വിവരങ്ങൾ, മുടക്കുമുതൽ, ഉത്പന്നങ്ങൾ വിറ്റുവരവ് തുടങ്ങിയ പ്രാഥമിക വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് പൂർണവും കൃത്യവുമായ വിവരങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ / ജില്ലാ വ്യവസായ കേന്ദ്രം മുഖേന എന്യൂമറേറ്റർ മാരെ നിയമിച്ചാണ് ശേഖരിക്കുന്നത്. ഇത്തരത്തിൽ നിയമിക്കപ്പെട്ടിട്ടുള്ള എന്യൂമറേറ്റേഴ്സ് വിവരശേഖരണത്തിനായി ഓരോ യൂണിറ്റിലും എത്തുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.

date