Skip to main content
ഓണം ബക്രീദ്  ഖാദിമേളയുടെ ഭാഗമായി കലക്‌ട്രേറ്റിൽ ഖാദി വസ്ത്രങ്ങളുടെ കൗണ്ടറിൽ ആദ്യവിൽപ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് എ.ഡി.എം പി.ജി. രാധാകൃഷ്ണന് വസ്ത്രങ്ങൾ നൽകി ഉദ്ഘാടനം ചെയ്യുന്നു.

ഖാദി വിൽപ്പന കൗണ്ടർ തുറന്നു

 

ഈ വർഷത്തെ ഓണം ബക്രീദ്  ഖാദിമേളയുടെ ഭാഗമായി കലക്‌ട്രേറ്റിൽ ഖാദി വസ്ത്രങ്ങളുടെ വിൽപ്പന കൗണ്ടർ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് എ.ഡി.എം പി.ജി. രാധാകൃഷ്ണന് വസ്ത്രങ്ങൾ നൽകി ആദ്യവിൽപ്പന ഉദ്ഘാടനം ചെയ്തു. ഈ മാസം 24 വരെ നീണ്ടുനിൽക്കുന്ന വിപണനമേളയിൽ ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. നവീനമായ ഡിസൈനുകളിൽ ഉൾപ്പെടെ ഖാദി ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് എത്തിയിട്ടുള്ളത്. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് 50,000 രൂപയുടെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. ആയിരം രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഒരു സമ്മാനകൂപ്പൺ ലഭിക്കും. നറുക്കെടുപ്പിലൂടെ ഒരു മാരുതി വാഗൺ ആർ കാർ , രണ്ടാം സമ്മാനം അഞ്ചു പവൻ സ്വർണ്ണം രണ്ട് പേർക്കും  ഓരോ ജില്ലയിലും ആഴ്ചതോറും ഒരാൾക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ എന്നിവ സമ്മാനമായി ലഭിക്കും. ഖാദി പ്രോജക്ട് ഓഫീസർ ആന്റോ സെബാസ്റ്റ്യൻ, ജൂനിയർ സൂപ്രണ്ട് ഇ. നാസർ, സീനിയർ ക്ലർക്ക് എ.ജി. വിജയൻ ജീവനക്കാരായ അനു എം.ആർ, പി.കെ. സജി എന്നിവർക്കാണ് കലക്‌ട്രേറ്റിലെ ഖാദിവിപണന കൗണ്ടറിന്റെ ചുമതല.

date