Skip to main content
വഞ്ചിക്കവല ക്യാമ്പിലെ ആളുകള്‍  മന്ത്രി എം.എം.മണിയോട് പരാതി പറയുന്നു.

പുനര്‍നിര്‍മാണത്തിന് പുതിയ പദ്ധതികള്‍ : മന്ത്രി എം.എം.മണി

  
മഴക്കെടുതിയില്‍ വീട് നശിച്ചവര്‍ക്കും വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനും  പഞ്ചായത്ത് വഴി പുതിയ പദ്ധതികളിലൂടെ പുനരധിവാസത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം.എം.മണി. വഞ്ചിക്കവല ഗവ.വി.എച്ച്.എസ്.ഇ യിലുള്ള ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുതോണി ഗാന്ധിനഗര്‍ കോളനിയിലെയും പൈനാവ് 56 കോളനിയിലെയും ആളുകളാണ് ഈ ക്യാമ്പിലുള്ള കൂടുതല്‍ പേരും. ഈ രണ്ടു സ്ഥലങ്ങളിലും കഴിഞ്ഞ വര്‍ഷം വലിയ തോതില്‍ ഉരുള്‍ പൊട്ടിയ മേഖലകളാണ്. ക്യാമ്പിലുള്ളവരുടെ പരാതികള്‍ മന്ത്രി കേള്‍ക്കുകയും  പരിഹാരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കുകയും ചെയ്തു.നിലവില്‍ ഈ ക്യാമ്പില്‍ 40 കുടുംബങ്ങളില്‍ നിന്നായി 110 ആളുകളാണുള്ളത്. ഇതില്‍ 35 പുരുഷന്മാരും 47 സ്ത്രീകളും 28 കുട്ടികളുമുണ്ട്.
  
 ക്യാമ്പില്‍ മന്ത്രിയോടൊപ്പം ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യ പൗലോസ്, ജില്ലാ സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ്,  ജില്ലാ പഞ്ചായത്തംഗം ലിസ്സമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിന്റു സുബാഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ്ജ് വട്ടപ്പാറ,  മരിയാപുരം പഞ്ചായത്ത് പ്രസിഡണ്ട്  ഡോളി ജോസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് റിന്‍സി സിബി, മെമ്പര്‍മാരായ റോയി ജോസഫ്, അമ്മിണി ജോസ്, പ്രഭ തങ്കച്ചന്‍, അമല്‍ ജോസ്, ഷിജോ തടത്തില്‍, കെ.എം ജലാലുദ്ദീന്‍, സെലിന്‍ വി.എം, ഇടുക്കി തഹസീല്‍ദീര്‍ വിന്‍സന്റ് ജോസഫ്, പി,ബി സബീഷ്, പി.കെ ജയന്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.

date