Skip to main content

പാടശേഖര തണ്ണീർത്തട അടിസ്ഥാന സൗകര്യ വികസന ആലോചന യോഗം 26 ന്

തൃശൂർ നിയോജകമണ്ഡലത്തിലെ പാട ശേഖരങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും ഗുണഭോക്താക്കളുടെ ആലോചനായോഗം ജനുവരി 26 ന് രാവിലെ 10.30ന് കുറ്റുമുക്ക് കസ്തൂർബാ സ്മാരക വായനശാലയിൽ കൃഷിമന്ത്രി അഡ്വ വി എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടക്കും. കോർപ്പറേഷൻ പരിധിയിൽ വരുന്ന വിൽവട്ടം, വിയ്യൂർ, നെട്ടിശ്ശേരി എന്നീ വില്ലേജുകളിലെ 8 പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ആദ്യ ഘട്ടം മൂന്ന് കോടി അനുവദിച്ചു. രണ്ടാംഘട്ട പദ്ധതിയിൽ 10 പാടശേഖരങ്ങൾ ഉൾപ്പെടുത്തി 4.38 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഈ പ്രദേശത്തെ നാല് കുളങ്ങൾ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെ എൽ ഡി സി മുഖാന്തിരം നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കും ചേർത്ത് 28.74 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാം ഘട്ടപദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ആലോചനായോഗം നടത്തുന്നതെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു അറിയിച്ചു.
 

date