Skip to main content

ജീവനി പദ്ധതി ഉദ്ഘാടനം 26 ന്

'ജീവനി: നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയുടെ വിൽവട്ടം കൃഷിഭവൻതല ഉദ്ഘാടനം ജനുവരി 26 രാവിലെ 11 ന് കുറ്റുമുക്ക് കസ്തൂർബാ വായനശാലയിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിർവഹിക്കും. വിൽവട്ടം ഡിവിഷൻ കൗൺസിലർമാർക്കും, മാധ്യമ പ്രവർത്തകർക്കും പച്ചക്കറി തൈ വിതരണം നടത്തിയാണ് ഉദ്ഘാടനം നടത്തുക.

ഒല്ലൂക്കര ബ്ലോക്കിൽ ജീവനി ഉദ്ഘാടനം 27 ന്
ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ഒല്ലൂക്കര ബ്ലോക്ക് തല ഉദ്ഘാടനം ജനുവരി 27 ന് ഉച്ചക്ക് 12 മണിക്ക് ഒല്ലൂക്കര സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി അധ്യക്ഷയാകും. ഇതോടനുബന്ധിച്ച് ജീവനി ആത്മ കലാ ജാഥയും സംഘടിപ്പിക്കും.
 

date