Skip to main content

എറണാകുളം മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽ ഏറ്റവും മികച്ച സൗകര്യങ്ങള്‍

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികൾക്കായി എറണാകുളം മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര മെഡിക്കൽ മാനദണ്‌ഡങ്ങൾ ഇക്കാര്യത്തിൽ പാലിച്ചിട്ടുണ്ട്.

കൊറോണ കെയർ കേന്ദ്രമായി പ്രഖ്യാപിച്ച മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ സവിശേഷ ശ്രദ്ധയാണ് ജില്ലാ ഭരണകൂടം നൽകുന്നത്.

ഐസലേഷനിൽ പ്രവേശിപ്പിച്ചിട്ടുള്ള ഓരോ രോഗിയെയും ബാത് റൂം അറ്റാച്ച്ഡ് ആയ പ്രത്യേക മുറിയിലാണ് താമസിപ്പിക്കുന്നത്. ഇവർക്ക് ഉന്നത നിലവാരത്തിലുള്ള വെറ്റ് വൈപ്പ്സ്, ടിഷ്യൂ പേപ്പറുകൾ തുടങ്ങിയവ കൃത്യമായി നൽകുന്നു. വിദേശികളായ രോഗികൾക്ക് അവർക്കിഷ്ടമായ ഭക്ഷണക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. പഴങ്ങൾ, ഡ്രൈ ഫ്രൂട്സ്, ജ്യൂസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആശുപത്രി മുറികൾ ദിവസവും 6 തവണ വൃത്തിയാക്കുന്നു. നല്ല വെന്റിലേഷനും സൂര്യപ്രകാശവുമുള്ള മുറികളാണ് കോവിഡ് രോഗികൾക്ക് നൽകേണ്ടതെന്ന മാനദണ്ഡവും പാലിക്കുന്നുണ്ട്.

24 മണിക്കൂറും ചികിത്സയും ശുശ്രൂഷയും ഉറപ്പാക്കി 4 മണിക്കൂർ ഷിഫ്റ്റിൽ 6 മെഡിക്കൽ ടീമുകളാണ് പ്രതിദിനം രോഗികളെ പരിചരിക്കുന്നത്. രോഗികൾക്ക് കൃത്യമായി കൗൺസലിംഗും നൽകുന്നുണ്ട്.

ഇതെല്ലാം പൂർണമായും സൗജന്യമാണ്.

date