Skip to main content

വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നതിന്  അപേക്ഷ  ക്ഷണിച്ചു

 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും അര്‍ഹരായ വ്യക്തികള്‍ക്ക് പവേര്‍ഡ് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ നിവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പെര്‍മനെന്റ് ഡിസേബിലിറ്റി സര്‍ട്ടിഫിക്കറ്റുളള 18 നും 45 നും ഇടയ്ക്ക് പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യരായ അപേക്ഷകര്‍, വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം തങ്ങളുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ  പകര്‍പ്പ്,  പെര്‍മനെന്റ് ഡിസേബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ covidA51920@gmail.com എന്ന  ഇ-മെയില്‍ ഐ.ഡിയില്‍ അയക്കുകയോ/ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കുകയോ ചെയ്യാം. ഏതെങ്കിലും പദ്ധതികള്‍ പ്രകാരം വീല്‍ ചെയര്‍ ലഭിച്ചിട്ടുളളവര്‍  വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 28 ന് വൈകുന്നേരം നാലു വരെ. 

 

date