Skip to main content

ശിശുദിനാഘോഷം: മത്സരങ്ങള്‍ കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും

 

ഈ വര്‍ഷത്തെ ശിശു ദിനാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ എ.ഡി.എം അലക്‌സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തില്‍ കഥാ രചന, കവിതാ രചന, ഉപന്യാസ രചന എന്നിവയാണ് മത്സരങ്ങള്‍.

കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രസംഗമത്സരം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പത്തനംതിട്ടയില്‍ നടത്തും. എല്‍.പി വിഭാഗം മലയാള പ്രസംഗമത്സര വിജയികളാണ് കുട്ടികളുടെ പ്രധാനമന്ത്രി, സ്വാഗത പ്രാസംഗികന്‍, നന്ദി പ്രാസംഗികന്‍. യു.പി വിഭാഗം മലയാള പ്രസംഗ വിജയികളായിരിക്കും കുട്ടികളുടെ പ്രസിഡന്റും സ്പീക്കറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744159292,9497122654,9447117285 എന്നീ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

യോഗത്തില്‍ എ.ഡി.സി ജനറല്‍ കെ.കെ വിമല്‍കുമാര്‍, സംസ്ഥാന ട്രഷറര്‍ ആര്‍.രാജു, വനിതാ ശിശു വികസന ഓഫീസര്‍ പി.എസ് തസ്‌നീം, ഡി.ഡി.ഇ:പി.കെ ഹരിദാസ്, പത്തനംതിട്ട ഡി.ഇ.ഒ: എം.എസ് രേണുകാഭായ്, തിരുവല്ല ഡി.ഇ.ഒ: പി.ആര്‍ പ്രസീത, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെ.മോഹന്‍കുമാര്‍, സെക്രട്ടറി ജി.പൊന്നമ്മ, ജോ. സെക്രട്ടറി എം.എസ് ജോണ്‍, ട്രഷറര്‍ ആര്‍.ഭാസ്‌ക്കരന്‍ നായര്‍, ഡോ. നിരന്‍ബാബു, എക്‌സിക്യുട്ടീവ് അംഗങ്ങളായ പുഷ്പവല്ലി, കെ. ജയകൃഷ്ണന്‍പങ്കെടുത്തു.

 

date