Skip to main content

കെഎസ്ഇബി  അവലോകന യോഗം ചേര്‍ന്നു

ജില്ലയില്‍ കെഎസ്ഇബി പദ്ധതികള്‍ വിശകലനം നടത്തുന്നതിനും ചിന്നാര്‍ ജൈലവൈദ്യുത പദ്ധതി, പള്ളിവാസല്‍ എക്‌സറ്റന്‍ഷന്‍ പദ്ധതിയുടെ നിര്‍മ്മാണ പുരോഗതികള്‍ വിലയിരുത്തുന്നതിനും കെഎസ്ഇബി ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍  ചെങ്കുളം പവ്വര്‍ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ ചിന്നാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ടണല്‍ നിര്‍മ്മാണത്തില്‍ പങ്കുവഹിച്ച കോണ്‍ട്രാക്ടര്‍മാരെയും തൊഴിലാളികളെയും  അനുമോദിച്ചു.  3.2 കിലോമീറ്റര്‍ ടണലിന്റെ നിര്‍മ്മാണം 628 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി കെഎസ്ഇബി റെക്കോഡ് സൃഷിടിച്ചിരുന്നു. നിശ്ചയിച്ചതിന് രണ്ടുമാസം മുമ്പ് ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കാനും കെഎസ്ഇബിക്ക് കഴിഞ്ഞു.

ചെങ്കുളം പമ്പ് ഹൗസ്, ചിന്നാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ടണല്‍, ചിന്നാര്‍ തടയണ നിര്‍മ്മാണം, പ്രളയത്തില്‍ നാശനഷ്ടമുണ്ടായി പുനര്‍ നിര്‍മ്മാണം നടക്കുന്ന പന്നിയാര്‍ പവര്‍ ഹൗസ് എന്നിവയും കെഎസ്ഇബി ഡയറക്ടര്‍മാര്‍ സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വെള്ളത്തൂവല്‍ ചെങ്കുളം പവ്വര്‍ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നയോഗത്തില്‍ കെഎസ്ഇബി സിവില്‍ ആന്റ് ജനറേഷന്‍ ഡയറക്ടര്‍ ബിബിന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ട്രാന്‍സ്മിഷന്‍ ഡയറക്ടര്‍ ആര്‍.സുകു,  കണ്‍സ്ട്രക്ഷന്‍ ചീഫ് എഞ്ചിനീയര്‍ എ.ഷാനവാസ്, ജനറേഷന്‍ ചീഫ് എഞ്ചിനീയര്‍ സിജി ജോസ്, ചിന്നാര്‍ ജലവൈദ്യുത പദ്ധതി പ്രൊജക്ട് മാനേജര്‍ എസ്.പ്രദീപ്, പള്ളിവാസല്‍ എക്സറ്റന്‍ഷന്‍ സ്‌കീം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബൈജു കല്ലൂപ്പറമ്പില്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.വി  ഹരിദാസ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) ബിജു മാര്‍ക്കോസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജ്യോതി തുടങ്ങിയവര്‍ സംസാരിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.

 

date