Skip to main content

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍: വെബിനാര്‍ നടത്തി

 

ഭക്ഷ്യസുരക്ഷാ വകുപ്പ് സ്്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആരോഗ്യകരമായ ഭക്ഷണ ശീലത്തിന്റെ പ്രാധാനൃത്തെകുറിച്ച് വെബിനാര്‍ നടത്തി.വള്ളംകുളം ഗവ. യു.പി സ്‌ക്കൂളിലെ കുട്ടികളും അധൃാപകരും  പങ്കെടുത്ത ഓണ്‍ ലൈന്‍ ക്ലാസ് ആറന്മുള സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ടി.ആര്‍ പ്രശാന്ത് കുമാര്‍  നയിച്ചു. 

പോഷകമൂല്യം നിറഞ്ഞ പച്ചക്കറികളും പഴങ്ങളും നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ജങ്ക് ഫുഡിന്റെ അമിത ഉപയോഗംമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെകുറിച്ചും, ശരിയല്ലാത്ത  ഭക്ഷണശീലങ്ങള്‍  വിവിധ ജീവിത ശൈലീ രോഗങ്ങള്‍ക്ക് വഴിതെളിക്കുമെന്നും, കൊറോണ പടര്‍ന്നുപിടിക്കുന്ന നിലവിലത്തെ പ്രത്യേക സാഹചര്യത്തില്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെകുറിച്ചും ക്ലാസില്‍ വിവരിച്ചു.

 

date