Skip to main content
കളക്ടറേറ്റിൽ നടന്ന പരാതി പരിഹാര അദാലത്തിൽ ജില്ലാ കളക്ടർ എസ്.സുഹാസ് പരാതികൾ പരിഹരിക്കുന്നു.

പരാതി പരിഹാര അദാലത്ത്: മാങ്ങാംമ്പിള്ളി ചിറയും കൈത്തോടുകളും സംരക്ഷിക്കാൻ നിർദ്ദേശം 

എറണാകുളം: ആലുവ താലൂക്കിലെ മാങ്ങാംമ്പിള്ളി ചിറയും അനുബന്ധ കൈത്തോടുകളിലെയും കൈയേറ്റം ഒഴിപ്പിച്ച് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താൻ തീരുമാനം. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ നടത്തിയ ആലുവ താലൂക്കിലെ പരാതി പരിഹാര അദാലത്തിലാണ് നിർദ്ദേശം നൽകിയത്. പ്രദേശവാസികളാണ് അദാലത്തിൽ പരാതി നൽകിയത്. 
രണ്ടര കിലോമീറ്ററിലധികം നീളമുള്ള കൈത്തോടുകൾ പല ഭാഗങ്ങളിലും കൈയേറ്റം മൂലം ഇല്ലാതായതായി പരാതിയിൽ പറയുന്നു. നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലായാണ് കൈത്തോടുകളുള്ളത്. മൂന്ന് കൈത്തോടുകളിലും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുമുള്ളതാണ്.. കൂടാതെ ചൂരക്കോട്ട , തോട്ടാ, നെടുങ്കോട്, മരങ്ങാട് തുടങ്ങിയ പാടശേഖരങ്ങളുടെ വെള്ളത്തിനായുള്ള ആശ്രയം കൂടിയാണ് കൈത്തോടുകൾ. 
ചിറ, തോട് പുറമ്പോക്കുകളുടെ സംരക്ഷണ ചുമതല അതാത് തദ്ദേശ സ്ഥാപനങ്ങൾക്കായതിനാൽ പരാതി എൽ.ആർ. തഹസിൽദാരിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തുകൾക്ക് കൈമാറാൻ അദാലത്തിൽ പങ്കെടുത്ത എഡിഎം സാബു.കെ.ഐ സക് നിർദ്ദേശിച്ചു. രണ്ടര കിലോമീറ്ററിലധികം നീളമുള്ള തോടായതിനാൽ അളക്കുന്ന ചിലവു കളും പഞ്ചായത്ത് ഏറ്റെടുക്കണം. 

ആലുവ താലൂക്കിൻ്റെ പരാതി പരിഹാര അദാലത്തിൽ 19 പരാതികൾ പരിഗണിച്ചു. നാലെണ്ണം തീർപ്പാക്കി. 15 എണ്ണം മറ്റു നടപടികൾക്കായി മാറ്റിവച്ചു.

date