Skip to main content

സ്‌കോളര്‍ഷിപ്പ്; സ്‌കൂളുകള്‍ വിവരങ്ങള്‍ നല്‍കണം 

 

കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ സുഗമമായ നിര്‍വ്വഹണത്തിനായി കോട്ടയം ജില്ലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളുടെയും സംസ്ഥാന സിലബസുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളുടെയും ഫോണ്‍ നമ്പരുകളും ഈ മെയില്‍ അഡ്രസും ഒക്ടോബര്‍ 27നകം ലഭ്യമാക്കണെമന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  fsectionddektm@gmail.com  എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് ഇവ അയയ്‌ക്കേണ്ടത്. പ്രഥമാധ്യാപകരുടെ മൊബൈല്‍ നമ്പരും സ്‌കൂളിലെ ലാന്‍ഡ് ഫോണ്‍ നമ്പരും നല്‍കണം. 

വിവിധ കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31 ആണ്.  നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത സ്‌കൂളുകള്‍ ഉടന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകളുടെ സ്‌കൂള്‍ തലത്തിലുള്ള വേരിഫിക്കേഷനും അടിയന്തരമായി നടത്തണം.

date