Skip to main content

കോവിഡ് മരണം: ശരാശരി വയസ് 72

ജില്ലയില്‍ നടന്നിട്ടുള്ള കോവിഡ് മരണങ്ങളില്‍ ശരാശരി വയസ് 72, അധികവും 50 നും 89 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മരണം സംഭവിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നടന്ന മരണങ്ങള്‍ ഓഡിറ്റ് ചെയ്ത വിദഗ്ധ സമിതിയുടേതാണ് കണ്ടെത്തല്‍. മരിച്ചവരില്‍ സ്ത്രീകള്‍ 36 ശതമാനമാണ്. മറ്റ് രോഗങ്ങള്‍ക്ക്(പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ) ചികിത്സയെടുത്തിരുന്നവര്‍ 50 ശതമാനവുമാണ്. രണ്ടോ അതിലധികമോ രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരില്‍ മരണ നിരക്ക് 43 ശതമാനവും ഹൃദ്രോഗ ബാധിതരിലേത് 28.5 ശതമാനവുമാണ്. ഹൃദ്രോഗ ബാധിതരില്‍ തലച്ചോറ്, കിഡ്‌നി, പ്രമേഹം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ ഉള്ളവരിലെ മരണ നിരക്ക് 50 ശതമാനമാണ്. കോവിഡ് മൂലമുള്ള നിമോണിയ ബാധിച്ചവരില്‍ 50 ശതമാനം പേരും മരിച്ചു.
ഐ സി എം ആര്‍ പ്രോജക്ട് റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍, ആര്‍ സി സി ഹ്യൂമന്‍ എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ നരേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് വിശകലനം നടത്തിയത്. വിദഗ്ധ സമിതിയിലെ അംഗങ്ങളായി കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ റോയി, തിരുവനന്തപുരം എസ് എ ടി ആശുപത്രി പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ സന്തോഷ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ഷര്‍മിദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ജില്ലാ സര്‍വയിലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യ, പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോ അനുജ എന്നിവരും പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2896/2020)

 

date