Skip to main content

വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് അവസരം

വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിനുള്ള സംരംഭം വ്യവസായ വകുപ്പ് നടപ്പിലാക്കുന്നു. വ്യവസായ സഹകരണ സംഘങ്ങള്‍ മുഖേന പ്രാവര്‍ത്തികമാക്കുന്ന പ്രക്രിയയുടെ ഗുണഭോക്താക്കളാകാന്‍ താത്പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബ്ലോക്ക് വ്യവസായ വികസന ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0474-2748395(ജില്ലാ വ്യവസായ കേന്ദ്രം), 9400194760(കൊല്ലം താലൂക്ക്), 9496721959(കരുനാഗപ്പള്ളി), 7025683363(കൊട്ടാരക്കര, പത്തനാപുരം താലൂക്കുകള്‍).
(പി.ആര്‍.കെ നമ്പര്‍ 2901/2020)

 

date