Skip to main content

മാപ്പിളപ്പാട്ട്,കോല്‍ക്കളി പരിശീലനം.

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി യുവജനങ്ങള്‍ക്കായി ഏപ്രില്‍ 21 മുതല്‍  കോഴിക്കോട് ജില്ലയിലെ നാദാപുരത്ത്  സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാ പരിശീലനത്തിനുള്ള അപേക്ഷ ഏപ്രില്‍ അഞ്ചു വരെ സ്വീകരിക്കും. മാപ്പിളപ്പാട്ട്, കോല്‍ക്കളി, ദഫ്, അറബന, വട്ടപ്പാട്ട്, ഒപ്പന, ഖിസ്സപ്പാട്ട്, മുട്ടുംവിളി എന്നീ ഇനങ്ങളിലാണ് പരിശീലനം. 18-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കാദമിയില്‍ നിന്നും മുന്‍ വര്‍ഷങ്ങളില്‍ ഏതെങ്കിലും ഇനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ തപാല്‍ സ്റ്റാംപ് പതിച്ച കവര്‍, സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല 673638 എന്ന വിലാസത്തില്‍ അയക്കുക. ഓഫീസില്‍ നിന്നും നേരിട്ടും അപേക്ഷാ ഫോറം ലഭിക്കും. ഫോണ്‍ : 0483 2711432

 

date