തൊഴിലാളി ശ്രേഷ്ഠാ അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു
മികച്ച തൊഴിലാളികള്‍ക്കായി കേരളാ സര്‍ക്കാര്‍ നല്കുന്ന തൊഴിലാളി ശ്രേഷ്ഠാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 11 മുതല്‍ 20 വരെ തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച തൊഴിലാളികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും. തൊഴിലാളികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശം സംബന്ധിച്ച അഭിപ്രായം തൊഴിലുടമ, ട്രേഡ് യൂണിയന്
പ്രധിനിധി എന്നിവര്‍ക്ക് 28 ന് മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കാം. നാമനിര്‍ദേശം, അഭിപ്രായങ്ങള്‍ എന്നിവ സമര്പ്പിക്കുന്നന് www.lc.kerala.gov.in എന്ന വെബ്സൈറ്റിലെ 'തൊഴിലാളി ശ്രേഷ്ഠാ അവാര്‍ഡ്' പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം. ഫോണ്‍: 8547655273
ശില്പശാല സമാപിച്ചു
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടന്ന ദ്വിദിന അധ്യാപക ശില്പശാല സമാപിച്ചു. കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസകൗണ്‍സിലും സര്‍വകലാശാലയും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. സര്‍വകലാശാലയില്‍ നിലവിലുള്ള പാഠ്യപദ്ധതികളെ ഒ.ബി.ഇ വ്യവസ്ഥയിലേക്ക് മാറ്റുവാന്‍ വേണ്ട നടപടിക്രമങ്ങള്‍ ആസൂത്രിതമായി നടപ്പാക്കുന്നതിലാണ് പരിശീലനം നല്‍കിയത്. സര്‍വകലാശാല നാക് അക്രഡിറ്റേഷന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ വേഗത്തില്‍ നടപ്പിലാക്കാനുള്ള നടപടി എടുക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ സമാപനസമ്മേളനത്തില്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഗവേഷണ ഓഫീസര്‍മാരായ ഡോ. മനുലാല്‍ പി. റാം, ഡോ. ഷഫീഖ്.വി. എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്കി. രജിസ്ട്രാര്‍ ഡോ. ഷൈജന്‍.ഡി, ഐ.ക്യൂ.എ.സി. ഡയറക്ടര്‍ ഡോ.രാജീവ് മോഹന്‍, ഡോ.സി. ഗണേഷ്, ഡോ. അശോക് ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments