Skip to main content

ദുരന്തനിവാരണ അതോറിറ്റി യോഗം ഇന്ന്

ഡിസംബര്‍ മൂന്നിന് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിനായി കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ ഇന്ന്(ഡിസംബര്‍ 1) രാവിലെ 11.30ന് കളക്ടറേറ്റില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരും.  ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മറ്റ് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, കര-വ്യോമസേന-കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍മാര്‍, വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

date