Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് 9 ന്

2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും കെ.എസ്.ഇ.ബിക്കുണ്ടായ അധിക ചെലവ് ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിനുള്ള അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഡിസംബർ 9 ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ തെളിവെടുക്കും. പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും മറ്റ് താത്പര്യമുള്ളവർക്കും പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താം.  വീഡിയോ കോൺഫറൻസ് ലിങ്ക് ലഭിക്കുന്നതിന്, പങ്കെടുക്കുന്ന ആളിന്റെ പേര്, ഇ-മെയിൽ വിലാസം എന്നിവ, 8 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപ്  kserc@erckerala.org ൽ അറിയിക്കണം.  തപാൽ മുഖേന അഭിപ്രായങ്ങൾ അയക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ 9 നകം ലഭിക്കുംവിധം അയക്കണം.  ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി നൽകിയിട്ടുള്ള അപേക്ഷ www.crckerala.org ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 4190/2020

date