ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ. എം. ജി) സൗജന്യ ഓൺലൈൻ പരിശീലനം നടത്തുന്നു. പരിശീലനം ജനുവരി ആദ്യവാരം ആരംഭിക്കും.
ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് വിഭാഗത്തിലെ താത്പര്യമുള്ള ഉദ്യോഗസ്ഥർ വിശദംശങ്ങൾ മേലധികാരിയുടെ ശുപാർശയോടെ ഐ.എം.ജി ഓഫീസിൽ നൽകണം. മുൻപ് ഈ പരിശീലനത്തിൽ മുമ്പ് പങ്കെടുത്തിട്ടുള്ളവരും ഏതെങ്കിലും പ്രത്യേക വിഷയം മാത്രം എഴുതുന്നവരും അപേക്ഷിക്കേണ്ടതില്ല. മുൻപ് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടില്ല എന്നും, ഡിപ്പാർട്മെന്റൽ പരീക്ഷ ഭാഗികമായി വിജയിച്ചിട്ടില്ല എന്നും, പരിശീലന കാലാവധി മുഴുവനും പരിശീലനത്തിൽ പങ്കുകൊള്ളാമെന്നുമുള്ള സാക്ഷ്യപത്രം അപേക്ഷയ്‌ക്കൊപ്പം ഉള്ളടക്കം ചെയ്യണം.
ഡയറക്ടർ, ഐ.എം.ജി, വികാസ് ഭവൻ, തിരുവനന്തപുരം എന്ന മേൽവിലാസത്തിലോ imgtvpm@gmail.com എന്ന മെയിലിലോ നാമനിർദ്ദേശം അയയ്ക്കണം. നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 15. വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.
പി.എൻ.എക്‌സ്. 4194/2020
- Log in to post comments