Post Category
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്ക്ണം
കൊച്ചി: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളതിന്മേല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുടെ നിയമനങ്ങളില്‍ ആനുകൂല്യം ലഭ്യമാകുന്നതിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ആയതു തെളിയിക്കുന്ന സര്‍ട്ടിഫിക്കട്, സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിട്ടുളള അധികാരികളില്‍ നിന്നും ലഭ്യമാക്കി അടിയന്തിരമായി അവരവരുടെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുളളൂ.
date
- Log in to post comments