Skip to main content

പോളിടെക്‌നിക്ക് സ്‌പോട്ട് അഡ്മിഷന്‍

ചേളാരിയിലെ എ.കെ.എന്‍.എം പോളിടെക്‌നിക്ക് കോളജില്‍ രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ നാലിന് നടക്കും. രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ രജിസ്റ്റര്‍ ചെയ്തവര്‍ സ്ഥാപനത്തില്‍ ഹാജരാകണം. ലാറ്റിന്‍ കത്തോലിക് ആന്‍ഡ് ആംഗ്ലോ ഇന്‍ഡ്യന്‍, അദര്‍ ബാക്ക്‌വേഡ് ക്രിസ്റ്റ്യന്‍, അദര്‍ ബാക്ക്‌വേഡ് ഹിന്ദു, ധീവര ബന്ധപ്പെട്ട സമുദായങ്ങളും, വിശ്വകര്‍മ്മ, കുശവ എന്നീ ബന്ധപ്പെട്ട സമുദായങ്ങളും, കുടുംബി, പട്ടികജാതി,പട്ടികവര്‍ഗം,ശാരീരിക അവശതയുള്ളവര്‍ തുടങ്ങിയ  വിഭാഗങ്ങളില്‍പ്പെടുന്നവര്‍  രാവിലെ 9 നും രണ്ടാമത്തെ അലോട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത മറ്റെല്ലാ വിഭാഗക്കാരും രാവിലെ 10 നും സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അഡ്മിഷന് നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍  പ്രോക്‌സി സര്‍ട്ടിഫിക്കറ്റ് നല്‍കി സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യാം. അഡ്മിഷന്‍ ലഭിക്കുന്ന  വിദ്യാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസില്‍ നിര്‍ദ്ദേശിച്ച ഫീസ്, പി.ടി.എ ഫണ്ട്  എന്നിവ സ്ഥാപനത്തില്‍ അടക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date