Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

  കൊളപ്പുറം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലേക്കും മേല്‍മുറി മഅദിന്‍ അക്കാദമി, മലപ്പുറം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ കോപ്പറേറ്റീവ് കോളജ് എന്നീ മൂന്ന് സബ് സെന്ററുകളിലേക്കും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു മത്സര പരീക്ഷകള്‍ക്കുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ്് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ്് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റഗുലര്‍ ഡിഗ്രി തലത്തിലും പ്ലസ്ടു  തലത്തിലുമുള്ള രണ്ട് റഗുലര്‍, ഹോളിഡേ ബാച്ചും ഉണ്ടായിരിക്കും. ന്യൂനപക്ഷ വിഭാഗത്തിനു പുറമേ 20 ശതമാനം  സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിനും ലഭിക്കും. യോഗ്യരായവര്‍  ഡിസംബര്‍ 15 നകം എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പു രണ്ടു ഫോട്ടോയും സഹിതം നേരിട്ട് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ ലഭിക്കും. ഫോണ്‍: 04942468176.

date