Skip to main content

ഹരിത പെരുമാറ്റച്ചട്ടവും മറക്കരുത്

തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിലും വീഴ്ച കാണിക്കരുതെന്നു കളക്ടർ പറഞ്ഞു. പ്രകൃതിക്കു ദോഷകരമായ പ്ലാസ്റ്റിക് ബോർഡുകൾക്കും  ബാനറുകൾക്കും പകരം തുണിയിലും പേപ്പറിലും മറ്റു പ്രകൃതി സൗഹൃദ വസ്തുക്കളിലും നിർമിച്ചവ ഉപയോഗിക്കാം. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കണമെന്നും മാലിന്യം കുന്നുകൂടുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും കളക്ടർ പറഞ്ഞു.

കളക്ടറേറ്റിൽ ചേർന്ന എം.സി.സി. മോണിറ്ററിങ് സെൽ യോഗത്തിൽ ജില്ലാ പൊലീസ് മേധാവി (റൂറൽ) ബി. അശോകൻ, എ.ഡി.എം. വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജോൺ വി. സാമുവേൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലാ നോഡൽ ഓഫിസറും ഡെപ്യൂട്ടി കളക്ടറുമായ ജി.കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date