ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും ജില്ലാ-താലൂക്ക് ആശുപത്രികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളുടെ സേവനവും തേടിയിട്ടുണ്ട്. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 24 മണിക്കൂറും സൗകര്യമൊരുക്കും. അടിയന്തരഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ അഞ്ചുവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ആരുംതന്നെ അവധിയെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയതായും സ്പെഷ്യലിസ്റ്റുകളുടെ സേവനം അടിയന്തര ഘട്ടം കഴിയുന്നതുവരെ ഓണ്‍ കോള്‍ ഡ്യൂട്ടി ആയിരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കണ്ട്രോള് റൂം നമ്പര്‍ 0471-2466828.
- Log in to post comments