Post Category
അഴിയൂരില്‍ പാഴ്തുണി ശേഖരണം
അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വീടുകളിലെ ഉപയോഗശൂന്യമായ തുണികള്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ശേഖരിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തിയാണ് തുണികള്‍ ശേഖരിക്കുന്നത്. യൂസര്‍ഫീ നല്‍കണം. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹരിത കര്‍മ്മ സേന ലീഡര്‍ എ.ഷിനി, കുടുംബശ്രീ സിഡിഎസ് അംഗങ്ങളായ ദാക്ഷായാണി, സൈബൂന്നിസ, അനിത, എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് തുണി ശേഖരണം നടത്തുന്നത്.
date
- Log in to post comments