Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

 

 ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനിയറിങ് കോളേജില്‍ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ, ബിടെക്ക് (ലെറ്റ്) എം.ടെക്ക് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ നാലിന്  രാവിലെ 9 മുതല്‍

സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഒന്നാം വര്‍ഷ ബിടെക് സീറ്റിലേക്ക്  കീം 2020 വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും സര്‍ക്കാര്‍ / സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജില്‍ കീം വഴി പ്രവേശനം നേടിയവര്‍ക്കും പങ്കെടുക്കാം.  രാവിലെ 9 മുതല്‍ 11  വരെ രജിസ്റ്റര്‍ ചെയ്യാം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ഫീസായ  9650 രൂപയും മറ്റ് ഫീസുകളും അപ്പോള്‍ തന്നെ അടയ്‌ക്കേണ്ടതാണ്. ഫോണ്‍: 9400006412/9447525135. www.gecskp.ac.in.

date