Post Category
ഉപയോഗിച്ച ഭക്ഷ്യ എണ്ണയില്‍ നിന്നും ബയോഡീസല്‍ 'റൂക്കോ' പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി
കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നടപ്പിലാക്കുന്ന ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി റൂക്കോ (റീ പര്‍പ്പസ് യൂസ്ഡ് കുക്കിംഗ് ഓയില്‍) പദ്ധതിയുടെ ഔദ്യോഗിക അവതരണവും ലോഗോ പ്രകാശനവും മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ജയശ്രീ നിര്‍വഹിച്ചു. ഒരിക്കല്‍ ഉപയോഗിച്ച ഭക്ഷ്യ എണ്ണ മറ്റാവശ്യങ്ങള്‍ക്കായി പുനരുപയോഗിക്കുന്നതിനുള്ള ശാശ്വത പരിഹാരമായാണ് ജില്ലയില്‍ റൂക്കോ പദ്ധതിക്ക് തുടക്കമായത്. റൂക്കോ പദ്ധതി പ്രകാരം കാറ്ററിംഗ് യൂണിറ്റുകള്‍, ബേക്കറി നിര്‍മ്മാണ യൂണിറ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അംഗീകൃത ഏജന്‍സികള്‍ ഒരു നിശ്ചിത തുക നല്കി പുനരുപയോഗ യോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുകയും അത് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ബയോഡീസല്‍ കമ്പനികള്‍ക്ക് നല്‍കുകയുമാണ് ചെയ്യുക
date
- Log in to post comments