Post Category
സപ്ലൈകോ നെല്ലുസംഭരണം തുടങ്ങി ;ഇതുവരെ 172718 ടണ്‍ സംഭരിച്ചു.
സപ്ലൈകോ 20 – 21 വര്‍ഷത്തെ നെല്ല് സംഭരണം ആരംഭിച്ചു. സംസ്ഥാനത്ത് ഇതുവരെ 172718 ടണ്‍ നെല്ല് സംഭരിച്ചതായി സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. 2021 സെപ്റ്റംബര്‍ 21 നാണ് നെല്ലു സംഭരണം തുടങ്ങിയത്. കര്‍ഷകര്‍ക്കായി 433 കോടി രൂപ ഇതുവരെ ബാങ്കുകള്‍ക്ക് നല്‍കി കഴിഞ്ഞു. ബാക്കി 42 കോടി രൂപ മാത്രമെ നല്‍കാനുളളൂ. കേന്ദ്ര സര്‍ക്കാരിന്‍റെ താങ്ങുവിലയായ പതിനെട്ടു രൂപ അറുപത്തിയെട്ടുപൈസയും സംസ്ഥാനസര്‍ക്കാരിന്‍റെ ഇന്‍സെന്‍റീവായ എട്ടു രൂപ എണ്‍പതു പൈസയും അടക്കം കിലോക്ക് ഇരുപത്തിയേഴു രൂപ നാല്‍പത്തിയെട്ടു പൈസക്കാണ് കര്‍ഷകരില്‍ നിന്ന് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്.
date
- Log in to post comments