Post Category
ദേശീയ ജല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേന്ദ്ര ജല്‍ശക്തി മന്ത്രായത്തിലെ ജലവിഭവ-നദീ വികസന വകുപ്പിന്റെ മൂന്നാമത് ദേശീയജല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജല മാനേജ്‌മെന്റ് മേഖലകളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച സംസ്ഥാനം, ജില്ല, ഗ്രാമ പഞ്ചായത്ത്, നഗരസഭ, മീഡിയ, സ്‌കൂള്‍, സന്നദ്ധ സംഘടന, വ്യവസായ സ്ഥാപനം എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. രാജ്യത്തെ അഞ്ച് സോണുകളാക്കി ഓരോ സോണിലും വെവ്വേറെ പുരസ്‌കാരങ്ങള്‍ നല്‍കും.
നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫോറത്തില്‍ ഫെബ്രുവരി 10 നകം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.mowr.gov.in www.cgwb.gov.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന് കീഴിലുളള നെഹ്‌റു യുവകേന്ദ്ര ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുകയോ ചെയ്യുക.
date
- Log in to post comments