Skip to main content

കൊല്ലം കോര്‍പ്പറേഷന്‍: സ്ഥിരം സമിതി അധ്യക്ഷരായി

കൊല്ലം കോര്‍പ്പറേഷനില്‍ സ്ഥിരം സമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവാണ് ധനകാര്യ സമിതി അധ്യക്ഷന്‍. മുന്‍ മേയര്‍ ഹണി, മുന്‍ ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി എന്നിവര്‍ യഥാക്രമം നഗരാസൂത്രണ, വികസനകാര്യ  സമിതികളുടെ അധ്യക്ഷരായി തിരഞ്ഞെടുക്കപ്പെട്ടു.  ക്ഷേമകാര്യ സമിതി അധ്യക്ഷനായി വള്ളിക്കീഴ് ഡിവിഷനിലെ എസ് ജയനും മരാമത്ത്കാര്യ സമിതി അധ്യക്ഷനായി അയത്തില്‍ ഡിവിഷനിലെ ജി ഉദയകുമാറും ആരോഗ്യകാര്യ  സമിതി അധ്യക്ഷയായി തിരുമുല്ലാവാരം ഡിവിഷനിലെ യു പവിത്രയും നികുതി അപ്പീല്‍കാര്യ സമിതി അധ്യക്ഷനായി കന്റോണ്‍മെന്റ് ഡിവിഷനിലെ എ കെ സവാദും വിദ്യാഭ്യാസ-കായികകാര്യ സമിതി അധ്യക്ഷയായി ഭരണിക്കാവ് ഡിവിഷനിലെ  എസ് സവിതദേവിയും തിരഞ്ഞെടുക്കപ്പെട്ടു.
(പി.ആര്‍.കെ നമ്പര്‍ 121/2021)

date