Skip to main content

മെറിറ്റോറിയൽ സ്കോളർഷിപ്പ് അപേക്ഷിക്കാം

 

 

തൃശൂർ ജില്ലാ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്

മെറിറ്റോറിയൽ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

റേഷൻ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, പഞ്ചായത്തിൽ നിന്നും മെറിറ്റോറിയൽ സ്കോളർഷിപ്പ് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാഷ്യപത്രം സഹിതം അപേക്ഷിക്കാം.

ചാലക്കുടി മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിൽ ജനുവരി 22നകം അപേക്ഷ നൽകണം. ഫോൺ: 0480 -2706100, 7356739063

date