Skip to main content

നഴ്സുമാര്‍ക്ക് ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗ് 17 മുതല്‍

നാഷണല്‍ ഹെല്‍ത്ത് മിഷനിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂള്‍. വനിതാ വികസന കോര്‍പ്പറേഷന്റെ പരിശീലന സ്ഥാപനമായ 'റീച്ച്' ഏഴ് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നഴ്സുമാര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരി 17 ന് ആരംഭിക്കും. വിശദ വിവരങ്ങള്‍ 9496015002, 0471-2365445, 0497-2800572, 9496015018 എന്നീ നമ്പരുകളിലും www.kswdc.orgwww.reach.org.in  എന്നീ വെബ്സൈറ്റുകളിലും ലഭിക്കും.
 (പി.ആര്‍.കെ നമ്പര്‍.126/2021)

date