Skip to main content

പിറവം താലൂക്ക് ആശുപത്രിയിൽ  70 പേർ കോവിഡ് - 19 രോഗപ്രതിരോധ കുത്തിവെപ്പെടുത്തു

എറണാകുളം: ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നായ പിറവം താലൂക്ക് ആശുപത്രിയിൽ  70 പേർ കോവിഡ് - 19 രോഗപ്രതിരോധ കുത്തിവെപ്പെടുത്തു. രാവിലെ 11.30ന് ആരംഭിച്ച ആദ്യഘട്ട വാക്സിനേഷൻ പ്രവർത്തനങ്ങൾ വൈകീട്ട് 5.30ന് പൂർത്തിയായി.
  താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ജെ. ഇളംതട്ട്, ഡോ. ദീപ കെ.എച്ച്, ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ സുരേഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായത്. 
     വാക്സിനേഷൻ കേന്ദ്രം അനൂപ് ജേക്കബ് എം.എൽ.എ, പിറവം മുൻസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി സലിം എന്നിവർ സന്ദർശിച്ചു.

date