Skip to main content

വജ്ര ജൂബിലി ഫെലോഷിപ്പ് കലാപരിശീലനം ആരംഭിച്ചു

നീലേശ്വരം നഗരസഭയും സംസ്ഥാന സാംസ്‌ക്കാരിക വകുപ്പും നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലനം  ആരംഭിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.പി. മുഹമ്മദ്‌റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ സാദിക്, മുന്‍ കൗണ്‍സിലര്‍ കെ.തങ്കമണി എന്നിവര്‍ സംസാരിച്ചു. മോഹിനിയാട്ടം, നാടന്‍പാട്ട്, മറുത്തുകളി, പൂരക്കളി എന്നീ ഇനങ്ങളിലാണ് നഗരസഭ പരിശീലനം നല്‍കുന്നത്.  സുഭാഷ് അറുകര, കലാമണ്ഡലം ശിവരഞ്ജിനി, എം.രാജേഷ്, എ.രാഗേഷ് എന്നീ കലാകാരന്മാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

 

date