Skip to main content

കുടുംബശ്രീ ഭരണസമിതി തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴ് മുതല്‍ 15 വരെ നടക്കും.  ഫെബ്രുവരി 18 മുതല്‍ 22 വരെ എ ഡി എസ് തെരഞ്ഞെടുപ്പും  ഫെബ്രുവരി 28 ന് സി ഡി എസ് തെരഞ്ഞെടുപ്പും നടക്കും. മാര്‍ച്ച് ഒന്നിന് പുതിയ ഭരണ സമിതി അധികാരമേല്‍ക്കും. മൂന്ന് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.  21 വയസ് തികഞ്ഞ കുടുംബശ്രീ അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. അയല്‍ക്കൂട്ടങ്ങളിലെ  തെരഞ്ഞെടുപ്പ് ചുമതല അതത്  അയല്‍ക്കൂട്ടങ്ങളിലെ  തിരഞ്ഞെടുപ്പ് അധ്യക്ഷയ്ക്കായിരിക്കും. എ ഡി എസ് തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി രണ്ടോ മൂന്നോ എ ഡി എസുകള്‍ക്ക് ഒരു നിരീക്ഷകന്‍ ഉണ്ടാകും. റിട്ടേണിങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍  സി ഡി എസ് തിരഞ്ഞെടുപ്പ് നടക്കും. 

കുടുംബശ്രീ ഭരണ സമിതി തിരഞ്ഞെടുപ്പിന്റെ ഭാഗമായി മെമ്പര്‍ സെക്രട്ടറിമാര്‍ക്കായി നടന്ന  പരിശീലനം  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പരിശീലകന്‍ എന്‍ സുകുമാരന്‍ ക്ലാസെടുത്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ എം രേഷ്മ സ്വാഗതം പറഞ്ഞു.  തിരഞ്ഞെടുപ്പിന്റെ ഭാഗമായി വരും ദിനങ്ങളില്‍ അക്കൗണ്ടന്റ്മാര്‍, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് അധ്യക്ഷമാര്‍ തുടങ്ങിയവര്‍ക്ക് പരിശീലന ക്ലാസുകള്‍ നടക്കും

date