Skip to main content

ക്ഷേത്ര ജീവനക്കാര്‍ക്കുള്ള അധിക ധനസഹായം വിതരണം 20 ന്

 

 

കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് വരുമാന നഷ്ടം അനുവഭിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ അധിക ധസഹായമായി അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം ജനുവരി 20 ന് രാവിലെ 11 മണിക്ക് നടക്കും.  മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷനിലെ ക്ഷേത്രങ്ങള്‍ക്കുളള 1,95,00,000 രൂപയാണ് വിതരണം ചെയ്യുക. സിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണറുടെ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍, കോഴിക്കോട് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍, അംഗങ്ങള്‍, ക്ഷേത്രഭരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ അറിയിപ്പ് ലഭിച്ച ക്ഷേത്ര ഭരണാധികാരികള്‍ക്ക് മാത്രമാണ് പ്രവേശനം. അല്ലാത്ത ക്ഷേത്രഭരണാധികാരികള്‍ അറിയിപ്പ് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഓഫീസില്‍ നിന്ന് ചെക്ക് കൈപ്പറ്റേണ്ടതാണെന്ന് അസി.കമ്മീഷണര്‍ അറിയിച്ചു.

 

date