Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 18-01-2021

തളിപ്പറമ്പ് താലൂക്ക് പരാതി പരിഹാര അദാലത്ത് നടന്നു

തളിപ്പറമ്പ് താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഓണ്‍ലൈനായി നടന്നു. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 33 പരാതികളാണ് പരിശോധിച്ചത്. ഇതില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. പരാതിക്കാരുമായി ജില്ലാ കലക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംവദിക്കുകയും പരാതികളിന്മേല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പരാതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു.

എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്തു

ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി  പെരളശ്ശേരി പഞ്ചായത്തിലെ എല്‍ ഇ ഡി ബള്‍ബുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ ഉദ്ഘാടനം ചെയ്തു.  ഒമ്പതാം വാര്‍ഡിലെ ഐശ്വര്യ  അങ്കണവാടിക്ക് എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം.  വൈസ് പ്രസിഡണ്ട് വി പ്രശാന്ത് അധ്യക്ഷനായി. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി സുഗതന്‍, ചൊവ്വ സബ് ഡിവിഷന്‍ അസി. എക്‌സി. എഞ്ചിനീയര്‍ എ പി വിജേഷ്,  കാടാച്ചിറ സെക്ഷന്‍ അസി. എഞ്ചിനീയര്‍  വി ഷിജു,  പെരളശ്ശേരി  സെക്ഷന്‍ സബ് എഞ്ചിനീയര്‍  സുരേഷ് ബാബു, കെ കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

ആറളം ഫാം ഉല്‍പന്നങ്ങള്‍: പ്രദര്‍ശന വിപണന മേള തുടങ്ങി

ആറളം ഫാമിംഗ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും  കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു. അത്യുല്‍പാദനശേഷിയുള്ള അന്‍പതോളം ഇനത്തില്‍പ്പെട്ട നടീല്‍ വസ്തുക്കള്‍, ഫലവൃക്ഷ തൈകള്‍,  അലങ്കാര ചെടികള്‍, പച്ചക്കറി വിത്തുകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍, തേക്കിലും ഈട്ടിയിലും നിര്‍മ്മിച്ച ഇന്‍ഡോര്‍ പ്ലാന്റ് ബോക്സുകള്‍, ഹാങ്ങിംഗ് പോട്ടുകള്‍ എന്നിവയും ആറളം ബ്രാന്റ് അരി, തേന്‍,  നാളികേരം, കാപ്പെക്സ് ബ്രാന്റ് കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, അവല്‍, റബ്ബര്‍ പോട്ടുകള്‍ തുടങ്ങിയവ മേളയിലുണ്ട്. ജനുവരി 20 വരെയാണ് മേള.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ ഐ ടി ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.   ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 20 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2835183.

ജനറല്‍ബോഡി യോഗം മാറ്റി

ജനുവരി 20ന് നടത്താനിരുന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. പുതിയ തീയ്യതി പിന്നിട് അറിയിക്കും.

സീറ്റ് ഒഴിവ്

തലശ്ശേരി ഗവ.കോളേജില്‍ ഈ അധ്യയന വര്‍ഷം തുടങ്ങുന്ന എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സില്‍ എസ് സി, എസ് ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്.  അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 9846175368, 9400402524.

അപേക്ഷ ക്ഷണിച്ചു

തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്‍ നടത്തുന്ന സൗജന്യ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ടാലി), കോസ്മറ്റോളജി ആന്റ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ്   (വനിത) കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് ജില്ലയിലെ പട്ടികജാതിയില്‍പെട്ട എസ് എസ് എല്‍ സി പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ എസ് എസ് എല്‍ സി, ജാതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജനുവരി 22നകം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0467 2211400, 9496708789. വെബ്‌സൈറ്റ്: www.gptctrikaripur.in.

ധനസഹായ വിതരണം 20 ന്

കൊവിഡിനെ തുടര്‍ന്ന് വരുമാന നഷ്ടം അനുഭവിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച അധിക ധനസഹായത്തുകയില്‍ നിന്ന് തലശ്ശേരി ഡിവിഷനുള്ള 1.95 കോടി രൂപയുടെ വിതരണം ജനുവരി 20 ന് രാവിലെ 11 മണിക്ക് തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം എ പ്രദീപന്‍ ഉദ്ഘാടനം ചെയ്യും.

ഫാന്‍സി നമ്പറിന്റെ വില മൂന്നേമുക്കാല്‍ ലക്ഷം രൂപ
ഈ വര്‍ഷം ജില്ലയിലെ ആദ്യ ഫാന്‍സി നമ്പര്‍ ലേല തുക മൂന്ന് ലക്ഷത്തി എഴുപത്തൊമ്പതിനായിരം രൂപ.  കെ എല്‍ 13 എ എസ് 7777 നമ്പറാണ് മൂന്നേ മുക്കാല്‍ ലക്ഷത്തിലേറെ രൂപയ്ക്ക് ലേലത്തില്‍ പോയത്.  പാപ്പിനിശ്ശേരി മാങ്കടവ് സ്വദേശി കെ പി മഹമൂദിന്റെ ബെന്‍സ് കാറിനാണ് ഈ നമ്പര്‍ ലഭിച്ചത്.  ഈ നമ്പറിനായി അമ്പതിനായിരം രൂപയടച്ച് മൂന്ന് പേര്‍ ബുക്ക് ചെയ്തിരുന്നു.  തുടര്‍ന്നുള്ള ലേലത്തിലാണ് 3,79,000 രൂപക്ക് നമ്പര്‍ കെ പി മഹമൂദ് സ്വന്തമാക്കിയത്.

പാരമ്പരേ്യതര ട്രസ്റ്റി നിയമനം
തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജിലുള്ള നീലകണ്ഠി ഭഗവതി ക്ഷേത്രം, കാഞ്ഞിലേരി വില്ലേജിലുളള പനക്കളം അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം, കണ്ണൂര്‍ താലൂക്കിലെ കടന്നപ്പള്ളി വില്ലേജിലുള്ള വെള്ളാലത്ത് ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് (www.malabardevaswom.kerala.gov.in), തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ജനുവരി 29ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.

ജനുവരിയിലെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത്

ജനുവരി മാസത്തില്‍ റേഷന്‍ സാധനങ്ങളുടെ വിതരണത്തിന്റെ ഭാഗമായി എ എവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി.ഗ്രാം അരിയും അഞ്ച് കി ഗ്രാം  ഗോതമ്പും സൗജന്യമായും, ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും.  
       കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെവൈ പദ്ധതി പ്രകാരം എ എ വൈ കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും വീതം സൗജന്യമായി ലഭിക്കും
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും കി ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.
പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപാ നിരക്കിലും, ലഭ്യതയ്ക്കനുസരിച്ച്  കാര്‍ഡിന് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും, ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് ഒരു  കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.
വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 34 രൂപാ നിരക്കില്‍ ലഭിക്കും.
റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കുക.  താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ് - 0460 2203128, തലശ്ശേരി - 0490 2343714, കണ്ണൂര്‍  -  0497 2700091,  ഇരിട്ടി       -  0490 2494930, ജില്ലാ സപ്ലൈ ഓഫീസ് - 0497 2700552, ടോള്‍ഫ്രീ നമ്പര്‍                       -  1800-425-1550, 1947.

date