Skip to main content

കോവിഡ് 591, രോഗമുക്തി 276

  ജില്ലയില്‍ ഇന്നലെ(ജനുവരി 19) 591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  276 പേര്‍ കോവിഡ് രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട, തെക്കുംഭാഗം, തൃക്കോവില്‍വട്ടം, ശാസ്താംകോട്ട, ആദിച്ചനല്ലൂര്‍, പത്തനാപുരം, അഞ്ചല്‍, ചവറ, ഏരൂര്‍, വിളക്കുടി, പിറവന്തൂര്‍, ഇടമുളയ്ക്കല്‍, ചിതറ, തെ•ല, പെരിനാട്, കുന്നത്തൂര്‍, കുളത്തൂപ്പുഴ, കൊറ്റങ്കര, ചടയമംഗലം, വെളിനല്ലൂര്‍ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 585 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 52 പേര്‍ക്കാണ് രോഗബാധ. മങ്ങാട്, നീരാവില്‍ പ്രദേശങ്ങളില്‍ ആറുവീതവും കുരീപ്പുഴ, കിളികൊല്ലൂര്‍ ഭാഗങ്ങളില്‍ നാലുവീതവും ഉളിയക്കോവില്‍, ചാത്തിനാംകുളം എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-17, കൊട്ടാരക്കര-15, പുനലൂര്‍-12 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട-30, തെക്കുംഭാഗം-25, തൃക്കോവില്‍വട്ടം-24, ശാസ്താംകോട്ട-23, ആദിച്ചനല്ലൂര്‍-20, പത്തനാപുരം-18, അഞ്ചല്‍-17, ചവറ-15, ഏരൂര്‍-14, വിളക്കുടി, പിറവന്തൂര്‍ ഭാഗങ്ങളില്‍ 13 വീതവും ഇടമുളയ്ക്കല്‍-12, ചിതറ, തെ•ല പ്രദേശങ്ങളില്‍ 11 വീതവും പെരിനാട്, കുന്നത്തൂര്‍, കുളത്തൂപ്പുഴ, കൊറ്റങ്കര, ചടയമംഗലം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 10 വീതവും കടയ്ക്കല്‍, തലവൂര്‍, വെളിയം പ്രദേശങ്ങളില്‍ ഒന്‍പത് വീതവും പൂയപ്പള്ളി, മയ്യനാട്, മേലില ഭാഗങ്ങളില്‍ എട്ടുവീതവും കരവാളൂര്‍, ചാത്തന്നൂര്‍, തൊടിയൂര്‍ പ്രദേശങ്ങളില്‍ ഏഴുവീതവും പ•ന, ഇളമാട്, ഇട്ടിവ, തേവലക്കര, നെടുത്തൂര്‍ എന്നിവിടങ്ങളില്‍ ആറുവീതവും വെട്ടിക്കവല, പവിത്രേശ്വരം, പട്ടാഴി, പനയം ഭാഗങ്ങളില്‍ അഞ്ചുവീതവും മൈലം, മൈനാഗപ്പള്ളി, പേരയം, ഉമ്മന്നൂര്‍, കരീപ്ര പ്രദേശങ്ങളില്‍ നാലുവീതവും പൂതക്കുളം, നെടുമ്പന, നീണ്ടകര, കല്ലുവാതുക്കല്‍, ഓച്ചിറ, ക്ലാപ്പന ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.180/2021)

date