Skip to main content

നെഹ്‌റു യുവകേന്ദ്ര സ്ഥാപകദിനാഘോഷം  സംഘടിപ്പിച്ചു     

നെഹ്‌റു യുവ കേന്ദ്രയുടെ സ്ഥാപകദിനമായ നവംബര്‍ 14 ന്  കൂട്ടയോട്ടം,  നെഹ്‌റു  അനുസ്മരണ സെമിനാര്‍,   ക്വിസ് പ്രോഗ്രാമുകള്‍ എന്നിവ സംഘടിപ്പിച്ചു. കളക്ടറേറ്റ് ക്യാമ്പസ്സില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം ജില്ലാ കളക്ടര്‍  മിര്‍  മുഹമ്മദലി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന്   നെഹ്‌റു യുവകേന്ദ്ര ഹാളിലെ  നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.    സെമിനാറും ക്വിസ് പ്രോഗ്രാമിനും പ്രഭാകരന്‍ മാസ്റ്റര്‍  നേതൃത്വം  നല്‍കി.   ടി.എം. അന്നമ്മ, ജംഷീര്‍, ജില്ലയിലെ വിവിധ  യൂത്ത് ക്ലബ് പ്രതിനിധികള്‍ തുങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/4311/2017
 

date