Skip to main content

ക്ഷീരകർഷക പരിശീലനം ഓൺലൈനായി

 

കോഴിക്കോട് ബേപ്പൂർ, നടുവട്ടത്തെ കേരളസർക്കാർ ക്ഷീരപരിശീലന കേന്ദ്രം കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ക്ഷീരകർഷകർക്കായി ഓൺലൈൻ പരിശീലനം നടത്തുന്നു. മാർച്ച് മൂന്നിന് ആദായകരമായ പാലുൽപ്പാദനത്തിന് തീറ്റയുടെ പ്രാധാന്യം, നാലിന് പശുക്കളിലെ വേനൽക്കാല സംരക്ഷണം, അഞ്ചിന് ഡയറി ഫാമുകളിലെ മാലിന്യ നിർമ്മാർജനം, ആറിന് ക്ഷീരമേഖലയും, യന്ത്രവൽക്കരണവും എന്നീ വിഷയങ്ങളിൽ ഓൺലൈനായാണ് ക്ലാസുകൾ. താൽപര്യമുള്ള ക്ഷീരകർഷകർ dtckkdonlinetrg@gmail.com എന്ന ഇ-മെയിൽ മുഖേന പേരും ഫോൺനമ്പറും മാർച്ച് ഒന്നിന് മുമ്പ് നൽകുക.

date