Skip to main content

വേങ്ങേരിമഠംപാലം ശ്രീകൃഷ്ണക്ഷേത്രം റോഡ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

 

 

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വേങ്ങേരിമഠംപാലം ശ്രീകൃഷ്ണ ക്ഷേത്രം റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച നാലു ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
 
കുന്ദമംഗലം മണ്ഡലത്തില്‍ നൂറ് ദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.

ചാത്തമംഗലം ഗ്രാമപഞ്ചായാത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം സുഷമ, വാര്‍ഡ് മെമ്പര്‍ വിദ്യുല്‍ ലത, കെ.കെ ഗോപന്‍, എന്‍.പി രാമചന്ദ്രന്‍, കല്‍പള്ളി നാരായണന്‍ നമ്പൂതിരി, പി ചാത്തുകുട്ടി സംസാരിച്ചു. നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എം.കെ വേണു മാസ്റ്റര്‍ സ്വാഗതവും ചിന്നൂസ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

date