Skip to main content

തച്ചോറക്കല്‍ ഫുട്പാത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

 

 

 

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച തച്ചോറക്കല്‍ ഫുട്പാത്ത് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ ചെലവിലാണ് ഫുട്പാത്ത് പ്രവൃത്തി നടത്തിയത്.

മണ്ഡലത്തില്‍ നൂറ് ദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഫുട്പാത്ത് ഉദ്ഘാടനം പ്രദേശവാസികള്‍ ആഘോഷമായാണ് നടത്തിയത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.എം ഉമ്മുകുല്‍സു, കെ. സാമി, ടി.ടി ചന്ദ്രന്‍, ജി.എം വിശ്വനാഥന്‍, പി.വി ഷമീര്‍, കെ മുരളീധരന്‍, പി.എം അനീഷ് സംസാരിച്ചു.

 

date